Latest Updates

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. നാളെ വൈകീട്ട് മൂന്നുമണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടക്കുമെന്ന് എന്‍എച്ച്എം ഓഫീസ് സമരക്കാരെ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ചാ ക്ഷണം. സമരക്കാരെ മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. 52-ാം ദിവസത്തിലേക്ക് കടന്ന സമരത്തിന്  തീര്‍പ്പാകുമോ എന്ന പ്രതീക്ഷയിലാണ് ആശാ വർക്കർമാർ. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം വര്‍ധന, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങൾ ചര്‍ച്ചയിലുണ്ടാകും. ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരസമിതി നേതാവ് എസ്. മിനി വ്യക്തമാക്കി. സർക്കാർ സമരക്കാരോട് ദുര്‍വാശി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക്അഭിവാദ്യം അർപ്പിച്ചു. നാളത്തെ ചര്‍ച്ചയെ വലിയ പ്രതീക്ഷയോടെ തന്നെയാണ് സമരക്കാര്‍ കാത്തിരിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice